Wednesday, March 30, 2011

അനാഥ മന്ദിരം

അമ്മ്യാരെ ങ്ങള് കേട്ടോ?
നുമ്മടെ സുമതി അമ്മെല്ലേ
ങാ .... ചെരിയോടത്തെ ...അതന്നെ
അവരിടെ മോനും മരുമോളും വെന്ഗ്ലൂരല്ലരിന്നോ
അവര് വന്നു തള്ളേനെ വയസ്സന്മാരെ നോക്കൊനോടുത്തു ആക്കീത്രേ
പൊന്ന് പോലെ നോക്കീതല്ലേ ആ ചെക്കനെ സുമതി അമ്മ..
ഇപ്പെന്തായി..അവരെ നോക്കാന്‍ അവനും മരുമോക്കും വയ്യ പോലും
ഇനീപ്പോ വല്ല ഓണത്തിനോ വിഷൂണോ പോയി കാണുവേയിരിക്കും അതന്നെ
മക്കളെ കണ്ടു കൊതിക്കണ്ടാന്നു പരേനത്‌ ശരിന്ന്യ
വല്ല ദേന്നോം വന്നു കിടപ്പാവരിത് ആ ഒര് എങ്ങലേ ഇനിക്കോളൂ
ഒരുത്തന്‍ ഒള്ളത് കണക്കാ...
ഈ നാട് നന്നാക്കാന്‍ പോണൊരു..വീട് നോക്കട്ടെ ആദ്യം...
വീട് നോക്കാണ്ടേ ഇവറ്റൊളൊക്കെ എങ്ങിനാ..
നാട് നന്നാക്കിനെ?
അവനോന്റെ തന്തേം തള്ളേം നോക്കി കിട്ടണ കുരുത്തം ...
നാട് നെരങ്ങിയ കിട്ടോ?
സുമതീം ഞാനും ഒരേ പ്രായക്കാരാ..ഇത്തിരി ഇളപ്പം ഞാനാ
പാവം ദുരിതപെട്ടു വളര്ത്തീത ആ ചെക്കനെ.
പേരകുട്ട്യോലെ കണ്ടു മതിയായിട്ടിണ്ടാവില്ല ...
ഉം രണ്ടു കുട്ട്യോള്...മൂത്തത് ചെക്കന്റെ പകര്‍പ്പന്ന്യ
ഒന്ന് കാണാന്‍ സാധിച്ചില്ല ...കാണാന്‍ വയ്യല്ലോ
ജയിലീ കൊണ്ടൂന മായിരി അതിനെ കൊണ്ടൂയി
കരച്ചില് തന്നെ..മക്കള്‍ നോക്കില്ലച്ചാ ..പിന്നെന്താ ചീയ്യ
ആരും നോക്കാനില്ലച്ചാ മരിക്കിനതാ ഭേദം ...
നരകിക്കാന്‍ ഇയ്ക്ക് വയ്യ...
വല്ലോന്റേം കയ്യീന്ന് കണ്ടത് വാങ്ങി തിന്നു കെടക്കാന്‍ എന്നെ കിട്ടില്‍ല്യ

No comments: