അമ്മുകുട്ടി അമ്മ -പിന്നെയും
മഴ പെയ്യാന്‍ പോണുആ വട്ടക ഇങ്ങട്ട് എടുക്കാ..
എറയില്‍ വച്ചാ വെള്ളം കിട്ടില്ലെനീം?
ഓ പൈപിലെ വെള്ളോ..ഒര് മായിരി ചൊവ ന്നെ ..
എന്താണ്ടും കുന്ത്രാണ്ടം കലക്കി വരണിതല്ലേ...
എന്റെ മുടീക്കെ കൊഴിഞ്ഞൂട്ടോ
കിണിക്കെ..മുട്ടോളം മുടിയാര്‍ന്നു ഒക്കേനും പോയടക്കാന്
രാഗവനായര് പറേണ മായിരി..
നിങ്ങള്‍ടെ അത്രേം മുടീല്ലോരെ ഞാന്‍ കണ്ടിട്ടില്ലെന്റെ അമ്മുകുട്ടിയമ്മേ.
അയാള്‍ടെ കിന്നരോന്നും എയ്ക്കിഷ്ടോല്ല
അയാളെന്നല്ല..കിന്നരിച്ചു കിറീം നോക്കി ഇരിക്കിന
കൂട്ടത്തിനെ ഇയ്ക്ക് കണ്ടൂടാ
ഒക്കേനും ഇന്റെ നിഴല്‍ കണ്ട മിണ്ടില്ലെനീം
അവറ്റൊള്‍ക്ക് നിശ്ചയോണ്ട് ..
എന്റിടത് ഇതൊന്നും നടക്കില്ലാന്ന്
അടക്കൊതുക്കോ..എന്നെ അങ്ങിനെ തന്ന്യ വളര്തീരിക്കിനെ
പൂരതിന്നല്ലണ്ടേ ഞാന്‍ എങ്ങും പൂവാരില്ലെനീം
അഴിഞ്ഞാട്ട കാര്യോള്ടന്തി നടക്കാന്‍ എന്നെ കിട്ടില്‍ല്യ
എന്റെ അമ്മ്യാരെ ..കിണര്‍ ഇല്ല്യാലോ
ഒള്ള കിണറും മൂടി..മുറി ഒന്ടാക്കിരിക്കിനു...
പരിഷ്ക്കാരം വന്നു വന്നു അടുപ്പിലും ആവാം നായില്ലേ
പരിഷ്ക്കരിയോള് കെടക്കിനോടത്തന്നെ മൂത്രം മുത്താനും വെളിക്കിരിക്കാനും
തൊടങ്ങിയെക്കിനു..
ദീനം വന്നു കിടപ്പിലവനെ വരീക്കും ഞാന്‍ പൂവില്ല..
സായ്‌വിന്റെ വീട്ടില് കാനീരിക്കും
നുമ്മള് അത് ചിയ്യണോ?
പുളുന്കിന്റെ പിഞ്ഞാണി മായിരി ..അതിന്റെ
മേലെ കുന്തിചിരിക്കാന്‍ ഇയ്ക്ക് വയ്യെന്റെ അമ്മ്യാരെ
ഓരോ പൂത്താരങ്ങളെ...
തെക്കൊടത്തെ മാലതി കേടന്നാത്രേ കുളി !!!!
പിഞ്ഞാണി പാത്രതീ കെടന്നു കുളിച്ച ഇവള് പരിഷ്ക്കാരി ആവോ?
നാട് മുഴൂനും കുറ്റോം കൊറേം പറഞ്ഞു നടക്കന്നെ
ഇമ്മിനീണ്ട് മേത്തൊക്കെ..ആ പണ്ടോക്കെ കാണിക്കാന്‍ തന്നെ
ഒള്ളത് നമ്മള്‍ അറിഞ്ഞാല്‍ പോരെ?
കള്ളമാര് ഓടി നടക്കിന കാലത്ത് ഇത് വേണോ?
എന്റെ ഒന്നര പവന്റെ മാല ഞാന്‍ അരി കലത്തില വക്കിനേ
അവള്‍ടെ നായര് പെര്ഷ്യലെ വെല്യ കമ്പനീലാന്നു കേട്ടു
പണം ആയീന്നു കാണിക്കാന്‍ ...
വെല്യ പേരേം വച്ചടക്കിനു
എന്നെ വിളിച്ചു..ഞാന്‍ പൂയില്ല..
അത്രയ്ക്ക് അങ്ങട്ട് ഇല്ലച്ച്ചാലും എനിക്കും ഇല്ലേ ഒര് പെര
അയ്യോ മഴ അല്ലെ ആ വരിനു?
എന്റെ തുണി ഒന്നും എടുത്ത്തില്ലെനീം
ഒക്കെ നനയൂല്ലോ..
അമ്മ്യാരെ ഈ ദോശമാവ് എടുത്തോള
ഞാന്‍ തുണി വാരീട്ടു ദാ ഇപ്പെത്താം