വയ്യാണ്ടെ ആയിരിക്കിനു
ചൂടന്നെ.... മേടമാസത്തിലെ അന്തി ചൂടല്ലേ ആണ്ടു മുഴുവേനീം?
ഇത് പോലൊരു ഉഷ്ണം ഞാന്‍ കണ്ടിട്ടില്ലെനീം
മരോക്കെ വെട്ടി കൊണ്ടോവൂച്ച ഇതന്നെ വരും
ഇനീം എന്തൊക്കെ വരാന്‍ കെടക്കണ്
ന്താത് ...ചക്കയോ?
ഇയ്ക്ക് വേണ്ട..ഇന്റെ തൊടീല് വടകൊറത്തു ഇണ്ടാര്‍ന്നു
ഒര് മുഴുപ്പന്‍ പ്ലാവ്
വരിക്കെ... നല്ല ഒന്നാതരം തേന്‍ വരിക്കന്നെ
ഒരിരിപ്പിനു എത്ര തിന്നടക്കിനു?
മതിയാവില്ലെനീം
കുംബിള് കോട്ടി അടേം ചുട്ടടക്കിനു
ഇപ്പൊ പ്ലാവൂല്ല... അടെല്ല
ടീവീല് കണ്ടില്ലേ ഓരോ കുട്ട്യോള് രാവിലെ പുഴുന്റെ മായിരിയോള്ള
ഓരോന്ന് കോരി തിന്നിനത്?
ഇയ്ക്ക് അതങ്ങട്ട് കാനുമ്പേ ഓക്കാനം വരും
വന്നു വന്നു ഇവറ്റോള് പുഴുനേം ഒക്കെ തിന്നൂല്ലോ ന്റെ ദേവ്യേ ?
എന്റെ അമ്മ്യാരെ നമ്മടെ സദ്യ മായിരി ഒന്നുണ്ടോ?
പുളിശ്ശേരീം നെയ്യും പരിപ്പും ഒക്കെ ആയിട്ട്?
സുകൃതോള്ള നാടാണ് നുമ്മടെ.
മൂന്നു നേരോം ചോറുണ്ണാന്‍ കഴിയിന തന്നെ വല്യ കാര്യോല്ലേ?
അയ്യോ..നേരം ശ്ശി ആയിരിക്കിനു
ഊണിനു ഇനി കൂട്ടാന്‍ എന്താ വയ്ക്കാ?
അമ്മ്യാരെ ഞാന്‍ പോണു ...ഊണ് കാലാക്കട്ടെ...
No comments:
Post a Comment