Wednesday, March 30, 2011

വീണ്ടും അമ്മുകുട്ടി അമ്മ

ഇയ്ക്ക് ഇവറ്റോളെ
കണ്ട്ടൂടാ..
മോത്തും മേത്തും ചായം ഇട്ടടക്കാണ്
ഞാനും കണ്ടിട്ടിണ്ട് പടോക്കെ..
ഇരിട്ടത്ത് കാണിക്കണ ഈ സൂത്രം ഞാനും കണ്ടിട്ടിണ്ട്
ങേ ..എനിക്ക് നെസീറിനെ കാണുമ്പോ ന്റെ അമ്മ്യാരെ
ഭഗവാനെ കാണുമ്പോലെ തന്നെ..
ഓടാക്കൊഴലും പിടിച്ചു നിക്കിണ ഭഗവാന്റെ തനി പകര്‍പ്പന്നെ
ഓ..പിന്നെ പൂവാണ്ടേ ആയി..ഇയ്ക്ക് ഇടയ്ക്കു
മൂത്രം മുത്താന്‍ പോണം.അല്ലാണ്ടെ വയ്യേ.അതും പിടിചോണ്ടിരിക്കെ ..നല്ല കഥ..
അതും പിടിചോണ്ടിരിന്നു ദെണ്ണം വരുത്തിയാ ഇയ്ക്ക് ആരൂലെന്റെ അമ്മ്യാരെ.
ഇപ്പൊ ഈ കുത്രാണ്ടം കാണിക്കൂല്ലോ എല്ലാം.
മനുശേന്മാര്‍ക്ക് ഇപ്പൊ വെള്ളോം വേണ്ട പുല്ലും വേണ്ട..
ഒക്കേനും ഇതിന്റെ മുമ്പി കുതിരിപ്പ് തന്നെ
സീരീല് കാണാന്‍ ...
ഇയ്ക്ക് കരയാന്‍ വയ്യെന്റെ അമ്മ്യാരെ..
ഇത്തിരിയോളം മോര് ചോയ്ക്കാന്‍ ചെന്നപ്പോ തെക്കേലെ ഭാനുമതി ഇരുന്നു കരേണ്..
എന്താ ചോയ്ച്ചു..അവള് പറയാന് സീരിലെ സോഫീനെ ഓര്‍ത്തത്രേ..
തള്ള ചത്താ ഇവറ്റൊള് കരയോ?
അവള്‍ടെ സൊഭാവ ഗുണം ..ഇന്നേ കൊണ്ടാവില്ല പറയാന്‍
സീരീല് കണ്ട് കരഞ്ഞിരിപ്പന്നെ ..ഗോവിന്നായര് ഒരു സാപ്തികന്നയതോണ്ടാല്ലേ
ഭര്‍ത്താവിനു വെച്ചിണ്ടാക്കി കൊടുക്കാണ്ടെ ഇരിക്കനോരിതിയോള്
ഇരിക്കിണ ഇടം മുടിയൂല്ലോ എന്റെ ദേവ്യേ
നേരം ഇരുട്ടാവനൂ.അമ്മ്യാരെ നാമം ചോല്ലീച്ചാ..ടീവീ വയ്ക്കാ..
പാരിജാതം തൊടങ്ങാന്‍ ആയിരിക്കിണൂ

Louiz Thomas.

No comments: