എന്റെ കവിത-കാത്തിരിപ്പ്
വാരി പുണരും എന്‍ ദേഹം പിന്നെ നിഗൂഡ -
നിശ്വാസമുതിര്‍ത്ത് നീയാകെ പൊതിഞ്ഞിടും
നനുത്ത തണുപ്പാല്‍ അമര്ത്തി ച്ചുംബിച്ചിതെന്‍
ചുണ്ടിലീ മരവിപ്പിന്‍ വെണ്ണ്‍ മുദ്ര ചാര്‍ത്തും
നിന്‍ ആലിംഗനം അത് കൊടും ശീതം
മരിച്ച മഞ്ഞാണിത് ഉറഞ്ഞ ശുഭ്ര ധൂപം
ഈ മഞ്ഞിന്‍ പൂക്കളിലെന്നെ വഹിച്ചു നീ
പോകയോ സഖി അനന്തമാം ഹിമ സാഗരത്തിലൂടെ
നീ നിത്യകന്യക മൃതിയെന്ന വിഷകന്യക
ചുണ്ടില്‍ ച്ചുംബനത്തിന്‍ വിഷവുമായെത്തും നായിക
എന്‍ പ്രിയ ഗായിക ഞാന്‍ തേടും രാധിക
മരണമൊരിക്കലും മരവിപ്പില്‍ മൂടാത്ത എന്‍ പ്രിയ മൃതി ദേവത
Louiz Thomas.
No comments:
Post a Comment