Wednesday, March 30, 2011

ഇന്ന് അമ്മുകുട്ടി അമ്മ പറഞ്ഞത്
ഓട്ട് എണ്ണി കഴിഞ്ഞൂത്രേ
ഉവ്വോ..ഊം രാഗവന്‍ പറഞ്ഞു
കൈപ്പത്തിക്കാര് കൊണ്ടൂവുന്ന പറനെ.
ആര് കൊണ്ടൂവയ്ച്ചാലും ഇവിട്‌തെ മിറ്റൊടിച്ചും
പാത്രം കഴുവീം തന്നെ വേണ്ടേ എനിക്ക് കഴിയാന്‍
ഒരുത്തന്ട് രാവിലെ തന്നെ പോയടക്കിനു ...കൊരവിളിക്കാന്‍
നാല് കാശു അവന്റെ കയ്യീ കണ്ടു കണ്ണടക്കാന്‍
ഈ യെന്മം എനക്ക് കഴിയെണ്ടാവില്ല
അത്ന്ക്ക് നിശോണ്ട്
ആ പൂവിന്നിടം വരെ പൂവന്നെ..ഓരോരിത്ത്ര്‍ക്ക്
ഓരോന്ന് ഭഗവാന്‍ വിതിചിട്ടിണ്ട്
(മൂക്ക് പിഴിഞ്ഞ് അവര്‍ മുണ്ടില്‍ ചേര്‍ത്തു)
ഇതങ്ങണ്ട് അകതെക്കെടുതോള് (കഴുകിയ പാത്രങ്ങള്‍ ആണ്)
മുണ്ട് മുറുക്കി തന്ന്യാ കഴിഞ്ഞെക്കണേ.
ങേ ..ഇവനെ പഠിപ്പിക്കാന്‍..
ഇബടത്തെ പള്ളിക്കൂടം കയ്ഞ്ഞപ്പോ പട്ടണത്തില്‍ പോണൂന്നായി
ഇയ്ക്ക് ഇതിനു വശോണ്ടോ ?
ഇനി അതാണ് പൂതീച്ച്ചാല്‍ നടക്കട്ടെന്നു നിരീച്ചു
ഇപ്പ കണ്ടൂലോ കൊര വിളിച്ച്‌ വീടീം വലിച്ച്
നാട് നന്നാക്കാന്‍ ഓടാന്നു..
മാളോരു ചോയ്ക്കെ..ഉം പറഞ്ഞു മടുതെന്റെ അമ്മ്യാരെ
എന്താ ചീയ്യ..ചങ്ങല പൊട്ടും
വെലങ്ങ് അഴിക്കൂനോക്കെ അവന്‍ പറേണു
ആര്‍ക്കാ ഇപ്പൊ ദേന്നളക്കം ..അരീല്ലെനീം
ചോന്ന കൊറേ കൊടീം പൊക്കി പോണ കാണാം
കാക്കേനെ ഓടിക്കണ കരിം കൊടീന്റെ മായരി..
ഇവറ്റൊള്‍ക്ക് നാല് കാശിനു വേലക്കോ മറ്റോ പുയ്ക്കൂടെന്റെ തേവ്യെ
ഇനി ഇവറ്റോള് നാട് തെണ്ടിയാ ചങ്ങലേം വെലങ്ങും പൊട്ടോ?
ഇന്റെ വിതി..
ഓ ഇങ്ങട്ട് തന്നോള ..ഇപ്പൊ അരിഞ്ഞ് ഇടാം
ഇന്നിനി മുലഗൂഷ്യം വേണ്ടച്ചാല്‍
ഒര് അരച്ച്കലക്കീയാവാം ന്താ ?...

LOUIZ THOMAS.

No comments: